6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു; സംഭവം പാലക്കാട്

By News Desk, Malabar News
6 year old murdered
Ajwa Travels

പാലക്കാട്: പൂളക്കാട് 6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിലിനെ അമ്മ ഷാഹിദായാണ് വീട്ടിലെ ശുചിമുറിയിൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല.

ഭർത്താവിന്റെ മാനസികമായ പ്രശ്‌നങ്ങൾ മൂലമാണ് ഷാഹിദ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. അതേസമയം, മതപരമായ ആഭിചാര പ്രക്രിയയുടെ ഭാഗമായാണ് കൊലപാതകമെന്നും പറയപ്പെടുന്നു. എന്നാൽ, പോലീസ് ഔദ്യോഗികമായി വിവരങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പാലക്കാട് നഗരസഭാ പരിധിയിൽ പുതുപ്പള്ളി തെരുവ് പൂളക്കാട് സുലൈമാൻ എന്നയാളിന്റെ വീട്ടിലാണ് ദാരുണമായ കൊലപാതകം നടന്നത്. സുലൈമാന്റെ ഭാര്യയാണ് ഷാഹിദ. ഇവരുടെ മൂന്ന് മക്കളിൽ ഇളയ മകനാണ് ആമിൽ.

വിവരമറിഞ്ഞ പോലീസ് ഉടൻ തന്നെ സ്‌ഥലത്തെത്തി ഷാഹിദയെ കസ്‌റ്റഡിയിൽ എടുത്തു.

Also Read: ശബരിമല: യാതൊരുവിധ അവ്യക്‌തതയും നിലനിൽക്കുന്നില്ല; വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE