അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി

By News Desk, Malabar News
MalabarNews_chekpost
Representation Image
Ajwa Travels

പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അരിലോറിയില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ലോറിക്ക് ഒപ്പം വന്ന കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് വ്യക്തമാക്കി. കേസില്‍ നാലുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. ആലത്തൂര്‍ സ്വദേശി ഹക്കീം, തൃശ്ശൂര്‍ സ്വദേശി ജോസഫ് വില്‍സണ്‍, തമിഴ്‌നാട് നാമക്കല്‍ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈ ചാമി എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ പി.കെ സതീഷ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കി.

ജില്ലയില്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വ്യാപകം ആകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Malappuram News: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE