ഒമാൻ; 24 മണിക്കൂറിൽ 810 പേർക്ക് കോവിഡ്, രോഗമുക്‌തരുടെ എണ്ണം കുറയുന്നു

By Team Member, Malabar News
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. എന്നാൽ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. 10 പേരാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡിനെ തുടർന്ന് മരിച്ചത്.

നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,12,038 ആയി ഉയർന്നു. ഇവരിൽ 1,95,720 ആളുകളാണ് ഇതുവരെ രോഗമുക്‌തരായത്. കൂടാതെ ആകെ കോവിഡ് മരണസംഖ്യ 2,284 ആയി ഉയരുകയും ചെയ്‌തു. 92.3 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ച ആളുകളിൽ 108 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 709 ആയി ഉയർന്നു. ഇവരിൽ 243 ആളുകളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.

Read also : അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE