അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്സിനും ലഭ്യമാക്കിയതായി വ്യക്തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്ടർ ത്വാഹിർ അൽ ആമിരി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറുന്ന രാജ്യമാണ് യുഎഇ.
രാജ്യത്ത് ഇതുവരെ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 93.71 ശതമാനം ആണ്. വാക്സിൻ വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻ നിരയിലാണ് യുഎഇ. കൂടാതെ വാക്സിനേഷൻ സംബന്ധിച്ച് യുഎഇ ഔദ്യോഗിക ചാനലുകൾ നൽകുന്ന വിവരങ്ങൾ മാത്രമാണ് ആധികാരികമെന്നും അധികൃതർ വ്യക്തമാക്കി.
Read also: ലോക്നാഥ് ബെഹ്റ അവധിയിലെന്ന് വാർത്ത; നിഷേധിച്ച് കെഎംആർഎൽ