84,332 കോവിഡ് കേസുകൾ കൂടി; 70 ദിവസത്തിനിടെ ഏറ്റവും കുറവ്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. തുടർച്ചയായ 5ആം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്. 70 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കണക്കാണിത്. 1,21,311 പേർ കോവിഡ് മുക്‌തരായി. 4,002 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

29,359,155 പേർക്ക് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചു. 3,67,081 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്‌തു. 2,79,11,384 പേർ കോവിഡ് മുക്‌തി നേടി. 10,80,690 പേർ നിലവിൽ ചികിൽസയിൽ തുടരുന്നുണ്ട്. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമായി കുറഞ്ഞു. 24,96,00,304 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read also: കോവിഡ്; രാജസ്‌ഥാനിൽ കലാകാരൻമാർക്ക് ഒറ്റത്തവണ സഹായമായി 5000 രൂപ അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE