തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. തിരഞ്ഞെടുപ്പിൽ കള്ളപ്പണമോ കുഴൽപ്പണമോ ബിജെപി ഒഴുക്കിയിട്ടില്ലെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൃശൂരിൽ കാറിൽ കൊണ്ടുപോവുക ആയിരുന്ന 3.5 കോടി രൂപ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തെന്ന പരാതിയിലെ പോലീസ് അന്വേഷണവും, തുടർന്ന് വന്ന വാർത്തകളുമാണ് ബിജെപിക്കെതിരെ സിപഐഎം ആരോപണം ഉന്നയിക്കാൻ കാരണം.
National News: സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ