തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ജനം. പുതുതായി 32,000ൽ അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 20,214 പേർക്ക് എതിരെ കേസെടുത്തു. 55,63,600 രൂപയാണ് ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കിയത്.
ഇന്നലെ 15,011 പേർക്ക് എതിരെയാണ് മാസ്ക് ലഭിക്കാത്തതിന് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 പേർക്ക് എതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ 5,162 പേർക്ക് എതിരെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് കേസെടുത്തത്.
അതേസമയം, രോഗവ്യാപനം തടയാൻ കഴിവതും എൻ 95 മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇരട്ട മാസ്ക് ധരിക്കണമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: കോവിഡ് വാക്സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി