ഒമാനില്‍ 72 മണിക്കൂറിനിടെ 37 മരണം; 2006 പുതിയ കോവിഡ് കേസുകൾ

By News Desk, Malabar News
oman covid
Representational image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ 72 മണിക്കൂറിനിടെ 37 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്.

ഒമാനില്‍ ഇതുവരെ 2,01,350 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,84,647 പേര്‍ രോഗമുക്‌തരായി. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 92 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 2,120 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്‍ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരടക്കം ആകെ 752 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിൽസയിലാണ്. ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Kerala News: മതിൽക്കെട്ടിന് പുറത്തുള്ള ലോകത്തേക്ക് അമ്മമാരെ സ്വാഗതം ചെയ്യാം; മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE