ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്ക്കും മറ്റ് സ്ഥലങ്ങളില്‍നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് യാത്രാ വിലക്ക് നീട്ടിയത്. യുഎഇ സ്വദേശികള്‍ക്കും യുഎഇയിലെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതില്‍ ഇളവുള്ളത്. ഈ വിഭാഗങ്ങളില്‍ ഉൾപ്പെടുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
National News: കേന്ദ്രവുമായി മാത്രമേ ഇടപാട് നടത്തൂ; പഞ്ചാബിന്റെ വാക്സിൻ അഭ്യർഥന തള്ളി മൊഡേണ