മസ്ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്തരായത്. എന്നാൽ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. 10 പേരാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡിനെ തുടർന്ന് മരിച്ചത്.
നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,12,038 ആയി ഉയർന്നു. ഇവരിൽ 1,95,720 ആളുകളാണ് ഇതുവരെ രോഗമുക്തരായത്. കൂടാതെ ആകെ കോവിഡ് മരണസംഖ്യ 2,284 ആയി ഉയരുകയും ചെയ്തു. 92.3 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ച ആളുകളിൽ 108 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 709 ആയി ഉയർന്നു. ഇവരിൽ 243 ആളുകളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.
Read also : അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും