തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവരോടൊപ്പം ഇ ശ്രീധരനും പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരിച്ചടികളിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡെല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ച വിഷയമായി. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുടെ അന്തിമപട്ടിക പ്രധാനമന്ത്രിക്ക് കൈമാറും
Read also: ഡെൽഹി സർക്കാരിന്റെ വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞ് കേന്ദ്രം