കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദേഹം കൂടിക്കാഴ്ച നടത്തും.
Hon’ble External Affairs Minister of India His Excellency Dr S Jaishankar arrives in Kuwait on a bilateral visit and was received by the Ambassador.
#IndiaKuwaitFriendship pic.twitter.com/lvGskq4feA
— India in Kuwait (@indembkwt) June 9, 2021
പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ എസ് ജയശങ്കർ വെള്ളിയാഴ്ച ഓണ്‍ലൈനായി അഭിസംബോധന ചെയ്യും.
Read Also: വാക്സിൻ സ്റ്റോക്ക് വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം