വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ

By Staff Reporter, Malabar News
S Jayashankar
Ajwa Travels

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദേഹം കൂടിക്കാഴ്‌ച നടത്തും.

പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്‌ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ എസ് ജയശങ്കർ വെള്ളിയാഴ്‌ച ഓണ്‍ലൈനായി അഭിസംബോധന ചെയ്യും.

Read Also: വാക്‌സിൻ സ്‌റ്റോക്ക് വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE