തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 41 കേസുകളും റിപ്പോര്‍ട് ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 12,469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,614 പേരാണ്. 24 മണിക്കൂറിനിടെ കോവിഡ് മരണം സ്ഥിരീകരിച്ചത് 88 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 10.85 ശതമാനമാണ്. സംസ്ഥാനത്ത് ആകെ ചികിൽസയിൽ ഉള്ളത് 1,08,560 പേരാണ്.
Must Read: സ്റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്ട്ര ഹൈക്കോടതി