തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, പോലീസിലും മറ്റും വിവരം നൽകി. ചന്തേര പോലീസ് സ്റ്റേഷനിലെ എസ്ഐ എംടി ജേക്കബും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയെടുക്കവേ ഇയാളെ കൂടാതെ മറ്റൊരു യുവാവും പീഡിപ്പിച്ചതായി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു; കുമളിയിൽ ആൺകുട്ടികൾക്ക് നേരെ ക്രൂരമർദ്ദനം