തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികൾ അടങ്ങിയ സംഘം തല്ലിക്കൊന്നത്. ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയ ശേഷം അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നായയുടെ ഉടമയായ ക്രിസ്തുരാജ് സംഭവത്തിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
Also Read: ‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; ഹൈക്കോടതിയിൽ ഹരജി