കോപ്പ അമേരിക്ക; ആദ്യ സെമിയിൽ നാളെ ബ്രസീൽ പെറുവിനെ നേരിടും

By Staff Reporter, Malabar News
copa-america-semi-final

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ നാളെ പെറുവിനെ നേരിടും. ആതിഥേയരായ ബ്രസീലിന് 2014 ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവി മറക്കാൻ സ്വന്തം നാട്ടിലെ കോപ്പ കിരീടം ഉപകരിക്കും.

ഇത് മുന്നിൽ കണ്ടുകൊണ്ട് മികച്ച ഇലവനെ തന്നെയാവും നാളെ എസ്‌റ്റേഡിയോ നിൽറ്റൺ സാന്റോസ് സ്‌റ്റേഡിയത്തിൽ ബ്രസീൽ കോച്ച് ടിറ്റെ ഇറക്കുക. ക്വാർട്ടറിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ കാനറികൾ ആത്‌മ വിശ്വാസത്തോടെ തന്നെയാവും സെമിയിൽ ഇറങ്ങുക.

കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ഗബ്രിയേൽ ജെസ്യുസ് ഇല്ലാതായാവും ടീം കളിക്കുക. എന്നാൽ ഫിർമിനോയും, നെയ്‌മറും ഒക്കെ ഇറങ്ങുന്ന മുന്നേറ്റ നിരയിൽ ജെസ്യുസ് ഇല്ലെങ്കിലും മാറ്റ് കുറയില്ല. പതിവ് ശൈലിയിൽ തന്നെയാവും ബ്രസീൽ ഇറങ്ങുക.

അതേസമയം, പെറുവാകട്ടെ ക്വാർട്ടറിൽ പാരഗ്വായ്‌ക്ക്‌ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കടന്നു കൂടിയത്. പ്രതീക്ഷയുടെ അമിത ഭാരം ഇല്ലാതെ ഇറങ്ങുന്ന അവർക്ക് ബ്രസീലിന് എതിരായ സെമി മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനുള്ള വേദിയാണ്.

നാളെ പുലർച്ചെ 5.30നാണ് മൽസരം നടക്കുന്നത്. ഒന്നാം സെമിയിൽ ബ്രസീലും, രണ്ടാം സെമിയിൽ അർജന്റീനയും ജയിക്കുക ആണെങ്കിൽ ഫൈനലിൽ ലോകം കാത്തിരിക്കുന്ന സ്വപ്‌ന പോരാട്ടത്തിനും ടൂർണമെന്റ് വേദിയാകും.

Read Also: ‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE