പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 9,07,660 പേർ ഒന്നാം ഡോസ് വാക്സിനും 3,82,701 പേർ രണ്ടാം ഡോസ് വാക്സിനും എടുത്തുകഴിഞ്ഞു. 6,24,936 പുരുഷൻമാരും 6,65,230 സ്ത്രീകളും വാക്സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള 5,09,276 പേർ വാക്സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 4,57,505 പേരാണ് വാക്സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 3,23,580 പേർ വാക്സിനേഷൻ നടത്തി.
അതേസമയം, ജില്ലയിൽ ഇന്ന് 2,115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,461 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1015 പേർ ഇന്ന് രോഗമുക്തി നേടിയപ്പോൾ 10 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
Malabar News: പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു