ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,759 പേർ

By Desk Reporter, Malabar News
covid Vaccination-kerala
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്‌സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 9,07,660 പേർ ഒന്നാം ഡോസ് വാക്‌സിനും 3,82,701 പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു. 6,24,936 പുരുഷൻമാരും 6,65,230 സ്‌ത്രീകളും വാക്‌സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

60 വയസിന് മുകളിൽ പ്രായമുള്ള 5,09,276 പേർ വാക്‌സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 4,57,505 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 3,23,580 പേർ വാക്‌സിനേഷൻ നടത്തി.

അതേസമയം, ജില്ലയിൽ ഇന്ന് 2,115 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 1,461 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1015 പേർ ഇന്ന് രോഗമുക്‌തി നേടിയപ്പോൾ 10 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

Malabar News:  പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE