പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

By News Desk, Malabar News
sea attack
Rep. Image
Ajwa Travels

മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്.

ഈ പ്രദേശങ്ങളിൽ നേരത്തെയുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും ഭാഗികമായി തകര്‍ന്ന വീടുകളും കെട്ടിടങ്ങളും നിലവില്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയിലാണ്. ഈ പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

കടല്‍ഭിത്തിയുടെ അപര്യാപ്‌ത മൂലം നേരത്തെ വേലിയേറ്റമുണ്ടായ സമയത്തെല്ലാം വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇപ്പോള്‍ ഏതാനും വീടുകളില്‍ മാത്രമാണ് ഇവിടെ ആള്‍ത്താമസമുള്ളത്. വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങി ഇല്ലെങ്കില്‍ ഇവരെ കൂടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Must Read: വ്യാജ തെളിവുണ്ടാക്കാൻ നീക്കം; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ ഐഷ വീണ്ടും ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE