കൊച്ചി: കേരളത്തിൽ റജിസ്റ്റർ ചെയ്ത സ്റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ‘കെഎഫ്സി സ്റ്റാർട്ട്അപ്പ് കേരള’ എന്ന പേരിലുള്ള പദ്ധതിയിലൂടെ കമ്പനികളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ പിന്തുണക്കുന്നതിന് പുറമെയാണ് ധനസഹായവും നൽകുന്നത്.
ഉൽപാദന ചിലവുകൾക്ക് 25 ലക്ഷം, വാണിജ്യ വൽക്കരണത്തിന് 50 ലക്ഷം, ബിസിനസ് വിപുലമാക്കുന്നതിന് ഒരു കോടി എന്നിങ്ങനെയാണ് അനുവദിച്ച് നൽകുന്ന തുകകൾ. പദ്ധതി ചിലവിന്റെ 90 ശതമാനം വരെ കെഎഫ്സി നൽകും. പർച്ചേസ് ഓർഡറുകൾ ലഭിച്ചിട്ടുള്ള സ്റ്റാർട്ട്അപ്പുകൾക്ക് ഓർഡറുകൾ കൃത്യമായി നടപ്പാക്കാൻ 10 കോടി വരെ വായ്പയും പദ്ധതി മുഖേന ലഭ്യമാകും.
Read Also: ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്