പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ചന്ദനം കടത്താൻ ഉപയോഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെൻമാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് പറഞ്ഞു.
Most Read: ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു