മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികളിൽ നിന്ന്, 2021–22 വർഷത്തെ അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സാഹിത്യ സൃഷ്‌ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻ നിർത്തിയായിരിക്കും അവാർഡ്. 2006-ൽ ആരംഭിച്ച് 15 വർഷം ഭാഷാ പ്രചാരണത്തിന് സമഗ്ര സംഭാവന നൽകിയ അന്നഹ്ദ മാഗസിൻ എഡിറ്റോറിയൽ ബോർഡായിരിക്കും അർഹരായവരെ തീരുമാനിക്കുക.
വിശദമായ ബയോഡാറ്റ, അന്നഹ്ദ അറബിക് മാസിക, സബീലുൽ ഹിദായ ഇസ് ലാമിക് കോളേജ്, പറപ്പൂർ, കോട്ടക്കൽ – 676503 എന്ന വിലാസത്തിലോ, Annahdaarabic@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സെപ്റ്റംബർ 5ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9037729711; അധികൃതർ അറിയിച്ചു.
Most Read: മലബാർ കലാപ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ; മുസ്‌ലിം ലീഗ്




































