2021-22 അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു

By Desk Reporter, Malabar News
Annahda National Excellence Award
Ajwa Travels

മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികളിൽ നിന്ന്, 202122 വർഷത്തെ അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

സാഹിത്യ സൃഷ്‌ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻ നിർത്തിയായിരിക്കും അവാർഡ്. 2006-ൽ ആരംഭിച്ച് 15 വർഷം ഭാഷാ പ്രചാരണത്തിന് സമഗ്ര സംഭാവന നൽകിയ അന്നഹ്ദ മാഗസിൻ എഡിറ്റോറിയൽ ബോർഡായിരിക്കും അർഹരായവരെ തീരുമാനിക്കുക.

വിശദമായ ബയോഡാറ്റ, അന്നഹ്ദ അറബിക് മാസിക, സബീലുൽ ഹിദായ ഇസ് ലാമിക് കോളേജ്, പറപ്പൂർ, കോട്ടക്കൽ – 676503 എന്ന വിലാസത്തിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ സെപ്റ്റംബർ 5ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9037729711; അധികൃതർ അറിയിച്ചു.

Most Read: മലബാർ കലാപ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ; മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE