വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം

By Desk Reporter, Malabar News
ban-vpn-services

ന്യൂഡെല്‍ഹി: രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാല്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വെബ്‌സൈറ്റുകള്‍ ആക്‌സെസ് ചെയ്യുന്നതിനുള്ള വിപിഎന്‍ ആപ്പുകളും ടൂളുകളും ഓണ്‍ലൈനില്‍ സുലഭമാണെന്നും ക്രിമിനലുകള്‍ക്ക് അജ്‌ഞാതരായി തുടരാനുള്ള അവസരമുണ്ടാക്കുകയാണ് ഇവ ചെയ്യുന്നതെന്നുമാണ് കമ്മിറ്റിയുടെ പരാതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാര്‍ക് വെബില്‍ വിപിഎന്‍ ഉപയോഗിപ്പെടുന്നതിനെ കുറിച്ച് ശക്‌തമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

അതേസമയം, ലോക്ഡൗണിനെ തുടർന്ന് വിവിധ കമ്പനികളിലെ ജീവനക്കാര്‍ തങ്ങളുടെ സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ഹാക്കര്‍മാരില്‍ നിന്നും ഡാറ്റ സംരക്ഷിക്കാന്‍ വിപിഎന്‍ സര്‍വീസുകളെയാണ് കമ്പനികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇത്തരത്തിൽ ഡാറ്റ സുരക്ഷിതമാക്കാനും ഇവ നിര്‍ണായകമാണ്.

Read also: യോദ്ധാവിനെ മുന്നിൽ നിർത്തണം; ഗനിയും ബൈഡനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് റോയിട്ടേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE