കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ

By Desk Reporter, Malabar News
Kareena Kapoor's Pregnancy Bible Controversy
Ajwa Travels

മുംബൈ: മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി ഫയലിൽ സ്വീകരിച്ച് പോലീസ്. കൃസ്‌ത്യൻ സംഘടന ആല്‍ഫ ഒമേഗ കൃസ്‌ത്യൻ മഹാസംഘ്‌ പ്രസിഡണ്ട് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. മഹാരാഷ്‌ട്ര സിറ്റി പോലീസിൽ നൽകിയ പരാതിയാണ് ഫയലിൽ സ്വീകരിച്ചത്.

കരീന തന്റെ ഗര്‍ഭകാല അനുഭവങ്ങൾ അതിഥി ഷാ ബിംജാനിക്കൊപ്പം ചേർന്ന് എഴുതി പ്രസിദ്ധീകരിച്ചപ്രഗ്‌നൻസി ബൈബിള്‍ എന്ന പുസ്‌തകമാണ്‌ പരാതിക്ക് ആധാരം. പ്രസാധകരായ ജഗർനൗട്ട് ബുക്‌സിനെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ ക്രിസ്‌തുമത വിശ്വാസികളുടെ വിശുദ്ധ പുസ്‌തകമാണെന്നും കരീനയുടെ ബുക്കിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ബോളിവുഡിലെ അറിയപ്പെടുന്ന താരദമ്പതികളാണ് സെയ്‌ഫ് അലിഖാനും കരീനാ കപൂറും. 2012ലാണ് കരീനയും സെയ്‌ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. 2021 ഫെബ്രുവരി 21നാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്‌. രണ്ട് പ്രസവങ്ങളും അക്കാലത്തെ അനുഭവങ്ങളുമാണ് തന്റെ പുസ്‌തകത്തിന്റെ ഉള്ളടക്കമെന്ന് കരീന പറയുന്നു.

എന്നാൽ, ‘ജൂലൈ 9ന് റിലീസ് ചെയ്‌ത പ്രഗ്‌നൻസി ബൈബിള്‍ എന്ന കരീനയുടെ പുസ്‌തകം വാർത്താ പ്രാധാന്യം നേടാതെ പോയപ്പോൾ പ്രസാധക കമ്പനി ഇറക്കിയ തുറുപ്പുചീട്ടാണ് ഈ കൃസ്‌ത്യൻ സംഘടനയെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പോലും രണ്ടായിരം പേര് തികച്ച് ഫോളോവേഴ്‌സ് ഇല്ലാത്ത ഒരുതട്ടിക്കൂട്ട് സംഘടനയെ ഉപയോഗപ്പെടുത്തി തന്റെ പുസ്‌തകത്തിന് ഇന്ത്യ മുഴുവൻ ശ്രദ്ധയുണ്ടാക്കാനുള്ള തന്ത്രമാണ് ഈ വിവാദമെന്നും ബി ടൗണിലെ ഗോസിപ്പ് സായാഹ്‌നങ്ങളിൽ ഇന്ന് ചർച്ചയായിട്ടുണ്ട്.

Most Read: തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE