കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുൾ റഹ്മാന് (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാസര്‍ഗോഡ് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
പിടിയിലായ അബ്ദുൾ റഹ്മാന് പ്രാദേശിക വിതരണക്കാരനാണെന്നും മയക്കുമരുന്ന് സംഘത്തിലെ പ്രധാനികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഡിവൈഎസ്പി വ്യക്തമാക്കി. ബെംഗളൂരു, മംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും മയക്കുമരുന്ന് എത്തുന്നതെന്നും പോലീസ് പറയുന്നു.
വിദ്യാനഗര്‍ എസ്ഐ അബ്ദുൾ റസാഖ്, എസ്ഐ നാരായണന് നായര്‍, എഎസ്ഐ ലക്ഷ്മി നാരായണന്, നിതിന്‍ സാരംഗ്, രഞ്ജുഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം അബ്ദുൾ റഹ്മാനെതിരെ എക്സൈസിലും സമാനമായ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.
Malabar News: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്റ്റില്‍