കാറില്‍ ലഹരിമരുന്ന് കടത്തവെ യുവാവ് പിടിയിൽ

By Staff Reporter, Malabar News
drugs arrest
Representational image
Ajwa Travels

കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്‌റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്‍ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാസര്‍ഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

പിടിയിലായ അബ്‌ദുൾ റഹ്‌മാന്‍ പ്രാദേശിക വിതരണക്കാരനാണെന്നും മയക്കുമരുന്ന് സംഘത്തിലെ പ്രധാനികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഡിവൈഎസ്‌പി വ്യക്‌തമാക്കി. ബെംഗളൂരു, മംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും മയക്കുമരുന്ന് എത്തുന്നതെന്നും പോലീസ് പറയുന്നു.

വിദ്യാനഗര്‍ എസ്ഐ അബ്‌ദുൾ റസാഖ്, എസ്ഐ നാരായണന്‍ നായര്‍, എഎസ്ഐ ലക്ഷ്‌മി നാരായണന്‍, നിതിന്‍ സാരംഗ്, രഞ്‌ജുഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം അബ്‌ദുൾ റഹ്‌മാനെതിരെ എക്‌സൈസിലും സമാനമായ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.

Malabar News: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE