ന്യൂഡെല്‍ഹി: എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉവൈസിയുടെ ഡെല്‍ഹി അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു.
ഏഴ് മുതല്‍ എട്ട് വരെ ആളുകള്‍ സംഘമായെത്തി വീട് അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്. ബംഗ്ളാവിന് പുറത്ത് നെയിംപ്ളേറ്റും വിളക്കും ജനല്‍ ഗ്ളാസും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. സംഭവ സമയത്ത് ഒവൈസി വസതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
Read also: ആയുർവേദത്തെ അപമാനിച്ചു; മലയാളി ഡോക്ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം