ന്യൂഡെൽഹി: പ്രൈവറ്റ് സെക്രട്ടറിയായ പെൺകുട്ടിയെ ഫ്ളാറ്റിൽ എത്തിച്ച് ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് 19കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം പത്താം നിലയിലെ ഫ്ളാറ്റിൽ നിന്നും തള്ളിയിട്ടാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഡയറി ഫാം ഉടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അപകട മരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. പ്രൈവറ്റ് സെക്രട്ടറിയായ പെൺകുട്ടിയെ ജോലി സംബന്ധമായ ചില പേപ്പറുകൾ നോക്കാനുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ ഫ്ളാറ്റിൽ എത്തിച്ചത്. തുടർന്ന് തനിക്ക് വഴങ്ങണമെന്നും പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതോടെ പ്രതി പെൺകുട്ടിയെ ഫ്‌ളാറ്റിനുള്ളില്‍ വെച്ച് ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു.
എന്നാൽ തനിക്ക് ഉണ്ടായ ദുരനുഭവം മറ്റുള്ളവരോട് പറയുമെന്നും, പോലീസിൽ പരാതി നൽകുമെന്നും പെൺകുട്ടി പറഞ്ഞതോടെയാണ് പ്രതി കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം പത്താം നിലയിൽ നിന്നും തള്ളിയിടുകയായിരുന്നു. നിലവിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Read also: പ്രമുഖ എഴുത്തുകാരിയും, സ്‌ത്രീവിമോചന പോരാട്ടങ്ങളുടെ മുഖവുമായ കമല ഭാസിൻ അന്തരിച്ചു







































