വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

By News Desk, Malabar News

കോട്ടയം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്‌ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവെച്ചതെന്ന് അറിയില്ല. സുധീരനെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

അനാരോഗ്യം കാരണമാണ് സുധീരന്റെ രാജിയെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞത്. സുധീരന്റെ രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്ന് അറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു.

National News: സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE