ബെംഗളൂരു: കോവിഡ് ഒമൈക്രോൺ വകഭേദം ഭീതി പരത്തുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
കോവിഡ് വാക്സിനേഷന് പുറമേയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർക്കും ഇത് ബാധകമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദ്ദേശമുണ്ട്.
ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കർശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ കെ അറിയിച്ചു.
Also Read: ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി