സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

By News Bureau, Malabar News
sunil guruvayoor
Ajwa Travels

ഗുരുവായൂർ: പ്രശസ്‌ത സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനിൽ ഗുരുവായൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു.

ഭരതൻ സംവിധാനം ചെയ്‌ത ‘വൈശാലി’ എന്ന ചിത്രത്തിലൂടെയാണ് സുനിൽ സിനിമയിലെത്തുന്നത്. പിന്നീട് ഒട്ടേറെ സിനിമകൾക്ക് അദ്ദേഹം നിശ്‌ചല ഛായാഗ്രഹണം നിർവഹിച്ചു.

1953ല്‍ ഗുരുവായൂരാണ് ജനനം. കൃഷ്‌ണന്‍ കുട്ടിയും അമ്മുവുമാണ് മാതാപിതാക്കള്‍. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ അംബിക. മക്കൾ അനിത, അനിൽ. ചലച്ചിത്ര രം​ഗത്തെ പ്രമുഖർ സുനിൽ ​ഗുരുവായൂരിന് ആദരാഞ്‌ജലികൾ അർപ്പിച്ചു.

Most Read: ആലപ്പുഴ ഇരട്ട കൊലപാതകൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE