നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച

By News Desk, Malabar News
Manipur
Representational Image
Ajwa Travels

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്.

പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി പാർട്ടിയാണ് മുന്നിൽ. ഗോവ മാറിമറിയുകയാണ്. ബിജെപിയായിരുന്നു ആദ്യം മുന്നിൽ. പിന്നീട് കോൺഗ്രസ് ലീഡ് തിരിച്ചുപിടിച്ചു. എങ്കിലും യുപിയിൽ വീണ്ടും കോൺഗ്രസ് ഒറ്റയക്കത്തിൽ ഒതുങ്ങുകയാണ്. വെറും 6 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. പഞ്ചാബിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് നേട്ടം. ഉത്തരാഖണ്ഡിൽ 22ഉം ഗോവയിൽ 12ഉം മണിപ്പൂരിൽ 13ഉം സീറ്റുകളിൽ കോൺഗ്രസ് മുന്നേറുന്നുണ്ട്.

Most Read: പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE