ഡീസൽ തീർന്നു; കാസർഗോഡ് കെഎസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിൽ

By Team Member, Malabar News
Diesel Shortage In Kasargod KSRTC
Ajwa Travels

കാസർഗോഡ്: ഡീസൽ ക്ഷാമം രൂക്ഷമായി കാസർഗോഡ് കെഎസ്ആർടിസി. ഡീസൽ മുഴുവനായും തീർന്നതോടെ  സർവീസുകൾ നടത്തുന്നത് പ്രതിസന്ധിയിലായി. ഉച്ചക്ക് മുൻപായി ഇന്ധനം എത്തിയില്ലെങ്കിൽ പകുതി സർവീസുകളും നിലയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

അതേസമയം കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്ക് മാത്രമുള്ള ഡീസലിന് അവശേഷിക്കുന്നത്. അതിനാൽ തന്നെ ഇന്ന് ഡീസൽ എത്താത്ത സാഹചര്യത്തിൽ ജില്ലയിലെ ഡിപ്പോകളിൽ നാളെ സർവീസുകൾ പൂർണമായും മുടങ്ങുന്ന സ്‌ഥിതിയുണ്ടാകും.

66 സർവീസുകളാണ് കാസർഗോഡ് ഡിപ്പോയിൽ പ്രതിദിനം ഉള്ളത്. ഇന്ന് ഉച്ചക്ക് മുൻപായി ഡീസൽ എത്തിയില്ലെങ്കിൽ ഇവയിൽ പല സർവീസുകളും മുടങ്ങുകയും ചെയ്യും. നിലവിൽ ബൾക്ക് പർച്ചേഴ്‌സ്‌ വിഭാഗത്തിൽ പെടുത്തി കെഎസ്‌ആർടിസിക്കുള്ള ഡീസലിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 21 രൂപയാണ് വർധിപ്പിച്ചത്. ഇതിനൊപ്പമാണ് ഇപ്പോൾ ഇന്ധനക്ഷാമവും കെഎസ്ആർടിസിക്ക് തിരിച്ചടിയാകുന്നത്.

Read also: ലഖിംപൂർ ഖേരി; ‘രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE