വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി

By News Desk, Malabar News

വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ പങ്കെടുക്കാനാകില്ല.

രണ്ടാഴ്‌ച മുൻപ് നടന്ന ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിലാണ് നടപടി. ഇന്നലെ ചേർന്ന അക്കാദമിയിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ്‌ യോഗത്തിലായിരുന്നു തീരുമാനം. സംഭവസമയം കൃത്യമായി പ്രതികരിക്കാതിരുന്നതിന് അക്കാദമി ക്ഷമ ചോദിക്കുകയും ചെയ്‌തു.

ഭാര്യ ജെയ്‌ഡപിങ്കെറ്റ് സ്‌മിത്തിനെക്കുറിച്ച്‌ ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്‌മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ച് ഓസ്‌കർ വേദിയിൽ എത്തിയ ജെയ്‌ഡയെ കുറിച്ച് മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് തമാശ പറഞ്ഞിരുന്നു. ജെയ്‌ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്‌ഥയാണിത്.

Most Read: ജനങ്ങൾ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന് അമിത് ഷാ; എതിർത്ത് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE