തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കോട്ട സ്വദേശി ശബരി(21) ആണ് മരിച്ചത്. മുസ്ലിം അസോസിയേഷൻ എൻജിനിയറിങ് കോളേജിൽ നിന്നും എത്തിയ മൂന്ന് വിദ്യാർഥികളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.
ഇന്ന് ഉച്ചക്ക് 1.30നാണ് അപകടം നടന്നത്. വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്തായാണ് ഇവർ കുളിക്കാന്‍ ഇറങ്ങിയത്. ഇവിടെ നീന്തി കുളിക്കവേ ശബരിയെ അടിയോഴുക്കില്പ്പെട്ടു കാണാതാകുകയായിരുന്നു. തുടർന്ന് പ്രദേശവാസികള്‍ അറിയിച്ചതിന് പിന്നാലെ എത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
30 അടിയോളം താഴ്ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Read also: ലോക്സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്