വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

By Team Member, Malabar News
Student Drowned To Death In Vamanapuram River In Trivandrum
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കോട്ട സ്വദേശി ശബരി(21) ആണ് മരിച്ചത്. മുസ്‌ലിം അസോസിയേഷൻ എൻജിനിയറിങ് കോളേജിൽ നിന്നും എത്തിയ മൂന്ന് വിദ്യാർഥികളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.

ഇന്ന് ഉച്ചക്ക് 1.30നാണ് അപകടം നടന്നത്. വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്തായാണ് ഇവർ കുളിക്കാന്‍ ഇറങ്ങിയത്. ഇവിടെ നീന്തി കുളിക്കവേ ശബരിയെ അടിയോഴുക്കില്‍പ്പെട്ടു കാണാതാകുകയായിരുന്നു. തുടർന്ന് പ്രദേശവാസികള്‍ അറിയിച്ചതിന് പിന്നാലെ എത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

30 അടിയോളം താഴ്‌ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Read also: ലോക്‌സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE