പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച നടക്കുന്ന ബുണ്ടസ് ലീഗിലെ ബൊറൂസ്യയുടെ അവസാന മൽസരത്തിനു ശേഷം താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഹാലണ്ടിന്റെ റിലീസ് ക്ളോസ് ആയ 75 മില്യൺ യൂറോ ബൊറൂസ്യയ്ക്ക് നൽകിയാണ് സിറ്റി യുവതാരത്തെ ടീമിലെത്തിക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ അടക്കം ഗോളുകൾ നേടി റെക്കോർഡ് ഇട്ട താരമായ ഹാലണ്ട് 2020ലാണ് റെഡ്ബുൾ സാൽസ്ബർഗിൽ നിന്ന് കർമൻ ക്ളബിലെത്തുന്നത്. ക്ളബ് ജഴ്സിയിൽ 66 മൽസരങ്ങൾ കളിച്ച താരം 61 ഗോളുകൾ നേടിയിട്ടുണ്ട്. നോർവേ ദേശീയ ടീമിനായി 17 മൽസരങ്ങളിൽ നിന്ന് 15 ഗോളുകളും നേടി.
Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും