തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാൽ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കാലവർഷ കാറ്റുകളും വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴക്ക് കാരണം. അതേസമയം, ഇന്നെങ്കിലും കാലവർഷം കനക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ഇക്കുറി കാലവർഷം നേരത്തെ എത്തിയിട്ടും ഇതുവരെയും സാധാരണയിൽ കുറവ് മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 5 ദിവസം കൂടി കേരളത്തിൽ മഴ തുടരും.
Most Read: പരിസ്ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ