എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും.
അതേസമയം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച സ്വപ്ന, സരിത്ത് എന്നിവര്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു.
മറുവശത്ത് സ്വര്‍ണക്കടത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കാണിച്ച് ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു.
ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read Also: ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി