സ്വര്‍ണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

By Staff Reporter, Malabar News
kerala image_malabar news
സന്ദീപ് നായര്‍
Ajwa Travels

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും.

അതേസമയം ഇ.ഡി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച സ്വപ്‌ന, സരിത്ത് എന്നിവര്‍ എന്‍.ഐ.എ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു.

മറുവശത്ത് സ്വര്‍ണക്കടത്തില്‍ ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ബാഹ്യ ശക്‌തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു.

ഈ മാസം 23 വരെ അറസ്‌റ്റ് പാടില്ലെന്നാണ് കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read Also: ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആശുപത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE