മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിനിടെ ആണ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം. മരിച്ചയാളെ നാട്ടുകാർ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതേ തുടർന്ന്, നാട്ടുകാരിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുലർച്ചെ വീട്ടുമുറ്റത്തു എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് മുറ്റത്തു ഒരാൾ വീണു കിടക്കുന്നയാളെ കണ്ടത്. പിന്നാലെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വീട്ടുകാരും അയവാസികളും ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളുടെ പേരോ സ്വദേശമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Most Read: പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്ഥലം മാറ്റം