മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂർ സ്വദേശി ഷംസുദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷംസുദീനെതിരെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. ഇതേ സീറ്റിലെ യാത്രക്കാരനായിരുന്നു ഷംസുദീൻ. തുടർന്ന് സഹയാത്രിക, കണ്ടക്ടറെ വിവരം അറിയിച്ചു.
കണ്ടക്ടർ ഷംസുദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസ് വളാഞ്ചേരിയിൽ എത്തിയപ്പോൾ ഷംസുദീൻ യുവതിയുടെ അടുത്തെത്തി വീണ്ടും പ്രശ്നം ഉണ്ടാക്കി. തുടർന്ന് ഷംസുദീനെതിരെ പരാതി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പരാതി നൽകിയത്.
Most Read: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും