അൽജോയ്‌ക്ക് യാത്രാമൊഴിയേകി നാട്; അനോഷിന്റെ നിലയിൽ പുരോഗതി

കൊടകര മറ്റത്തൂർ കടമ്പോട് സിൽജോ- ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും. വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ കുട്ടികളെയാണ് പാമ്പുകടിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്.

By Senior Reporter, Malabar News
aljo
അൽജോ

തൃശൂർ: കൊടകരയിൽ പാമ്പുകടിയേറ്റ് മരിച്ച രണ്ടാം ക്ളാസുകാരൻ അൽജോയ്‌ക്ക് (എട്ട്) കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. വീടിന് സമീപത്തുള്ള പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിൽസയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പത്തുവയസുകാരനായ അനോഷ് കണ്ണ് തുറന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് അനോഷ് പ്രതികരിക്കുന്നതായും വെന്റിലേറ്റർ സൗകര്യം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ആറുമണിക്കൂർ നീണ്ട അടിയന്തര ശസ്‌ത്രക്രിയക്ക്‌ അനോഷ് വിധേയനായിരുന്നു.

കൊടകര മറ്റത്തൂർ കടമ്പോട് സിൽജോ- ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും. വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ കുട്ടികളെയാണ് പാമ്പുകടിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്. വനത്തോട് ചേർന്ന പ്രദേശത്തുള്ള ഒറ്റനില ടെറസ് വീട്ടിലാണ് കുടുംബം കഴിയുന്നത്.

ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്ക് വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. രാത്രി പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കൾ ജീരകവെള്ളം തിളപ്പിച്ച് കൊടുത്തു. അസ്വസ്‌ഥത അൽപ്പം കുറഞ്ഞപ്പോൾ അമ്മ ജോൺസി ഇരുവരെയും കട്ടിലിൽ ഉറക്കാൻ കിടത്തി.

എന്നാൽ, അഞ്ചുമണിയോടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പാതയും വന്ന് കുട്ടികൾ കൂടുതൽ അവശരാകുകയായിരുന്നു. ഇതോടെ ഷിൽജോ ഇരുവരെയും ഒരുകിലോമീറ്റർ അകലെയുള്ള കോടാലി ജങ്ഷനിലെത്തിച്ച് അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലക്ഷണങ്ങൾ കണ്ട ഡോക്‌ടറാണ് പാമ്പുകടിയേറ്റതായി സംശയം ഉന്നയിച്ചത്.

തുടർന്ന് നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തുന്നതിനിടെ കിടപ്പുമുറിയിൽ നിന്ന് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ (ശംഖുവരയൻ) ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. വിവരം ആശുപത്രിയിൽ അറിയിച്ചതോടെ അനോഷിന് ആന്റിവെനം നൽകി. അൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും കടിയേറ്റതിന്റെ അടയാളമുണ്ട്.

അൽജോ കടമ്പോട് എഎൽപി സ്‌കൂളിലെ രണ്ടാം ക്‌ളാസ്‌ വിദ്യാർഥിയും അനോഷ് നാലാം ക്ളാസ് വിദ്യാർഥിയുമാണ്. ഒമ്പതാം ക്ളാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ സഹോദരിയാണ്. ഈ സമയം എയ്ഞ്ചൽ അമ്മയുടെ വീട്ടിലായിരുന്നു. അതിനിടെ, കോടാലിയിൽ ഇവരുടെ വീട്ടിൽ വീണ്ടും ശംഖുവരയനെ കണ്ടെത്തി. കിടപ്പുമുറിയിൽ നിന്ന് ഇന്നലെ കിട്ടിയ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇന്ന് വീടിന്റെ വരാന്തയിലും എത്തിയത്.

Most Read| തൃണമൂൽ വിട്ട് പിവി. അൻവർ; മേയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE