ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
cbse.gov.in, cbseresults.nic.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. വെബ്‌സൈറ്റുകൾക്ക് പുറമെ DigiLocker, UMANG App എന്നീ മൊബൈൽ ആപ്പുകൾ വഴിയും SMS, IVRS സംവിധാനങ്ങൾ വഴിയും ഫലം ലഭ്യമാണ്. തിരക്കേറിയ സമയങ്ങളിൽ തടസമില്ലാതെ ഫലം അറിയാൻ ഈ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പരീക്ഷയിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്‌ചവെച്ചു. 88.86% ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13% ആൺകുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്‌ജെൻഡർ വിദ്യാർഥികളും വിജയിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് (95.62%). ചെന്നൈയിൽ 93.84% പേരും ബെംഗളൂരുവിൽ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞതവണ 87.98 ശതമാനം പേർ വിജയിച്ചു.
Most Read| 144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ




































