വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? ഇറാന് മേലുള്ള ഉപരോധം യുഎസ് നീക്കിയേക്കും

യുദ്ധത്തിന് നഷ്‌ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ. നഷ്‌ടപരിഹാരത്തിന് പകരം സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നത് ഉൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് വിവരം.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image

ടെഹ്‌റാൻ: സമാധാന ചർച്ചകളുടെ ഫലമായി ഇറാനും അമേരിക്കയും വലിയ വിട്ടുവീഴ്‌ചകൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി നീക്കാൻ യുഎസ് തയ്യാറെടുക്കുന്നതായാണ് വിവരം.

ഇതോടെ ഇറാന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള തടസങ്ങൾ നീങ്ങും. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ആഗോള വിപണികൾ ഉണർന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഉപരോധം നീക്കുന്ന പക്ഷം ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുക്കിയ 14ഇന നിർദ്ദേശങ്ങൾ ഇറാൻ അമേരിക്കയ്‌ക്ക് കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്‌ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ. നഷ്‌ടപരിഹാരത്തിന് പകരം സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നത് ഉൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് വിവരം.

ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്. ഇതിനിടെ, ഹോർമുസ് നിയന്ത്രിക്കാനായി ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്‌ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തന സജ്‌ജമായി. 1500 കപ്പലുകളാണ് ഹോർമുസ് കടക്കാൻ കാത്ത് കിടക്കുന്നത്.

Most Read| ശിക്ഷാ കാലാവധി ബുധനാഴ്‌ച അവസാനിക്കും; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE