ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് റീപോളിങ്; കനത്ത സുരക്ഷ

മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടക്കും. ഈമാസം 24ന് വോട്ടെണ്ണും.

By Senior Reporter, Malabar News
Voting

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ റീപോളിങ്. കനത്ത സുരക്ഷത്തിലാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ബൂത്ത് പിടിത്തവും കള്ളവോട്ടും ഉൾപ്പടെ വ്യാപക അട്ടിമറി നടന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്നാണ് ഫൽതയിലെ വോട്ടെടുപ്പ് റദ്ദാക്കിയത്. മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടക്കും. ഈമാസം 24ന് വോട്ടെണ്ണും. സംസ്‌ഥാനത്ത്‌ ആദ്യമായി ബിജെപി അധികാരത്തിലേറിയിരുന്നു. ഈമാസം ഒമ്പതിന് സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റിരുന്നു.

ബംഗാളിലെ കരുത്തനായ പ്രതിപക്ഷ നേതാവായിരുന്നു സുവേന്ദു. മമത ബാനർജിയെ രണ്ടുതവണ പരാജയപ്പെടുത്തിയിട്ടുണ്ട്. 2021ൽ നന്ദിഗ്രാമിൽ നിന്നും ഈ തിരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ നിന്നുമാണ് മമത ബാനർജിയെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും ഭവാനിപൂരിൽ നിന്നും വിജയിച്ചു. ബംഗാളിൽ ബിജെപി 207 സീറ്റുകളിലാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.

Most Read| ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കുറച്ച് മോശം കാര്യങ്ങൾ സംഭവിക്കും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE