കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. കുവൈത്തിലും ബഹ്റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലയിടുക്ക് അടയ്ക്കുകയാണെന്നും ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കലുകളും വാണിജ്യ കപ്പലുകളും ഉൾപ്പടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.
ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമികുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഇറാന് നേരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണ പരമ്പര ഒരു രാത്രി കൊണ്ട് അവസാനിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. സൈനിക നടപടികൾക്കിടയിലും യുഎസുമായി ഒരു കരാറിലെത്താൻ ഇറാന് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































