ഇച്ഛാശക്‌തിയോ കഴിവോ ഇല്ല, സമാധാന ചർച്ചകൾ തുടരുന്നതിൽ അർഥമില്ല; ഇറാൻ

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

By Senior Reporter, Malabar News
Iran- US Tensions
Iran- US Flag (Image Courtesy: NDTV)

ടെഹ്‌റാൻ: ധാരണാപത്രം ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അക്രമണത്തിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ഈ ക്രൂരതയ്‌ക്ക് മറുപടി പറയുമെന്ന് ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് ജാഫർ അസദി പറഞ്ഞു.

ലബനനിൽ നടന്ന ആക്രമണത്തിന് പിന്നാലെ യുഎസുമായി സമാധാന ചർച്ചകൾ തുടരുന്നതിൽ അർഥമില്ലെന്ന് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ബാലിബാഹ് പറഞ്ഞു. വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ യുഎസ് പരാജയപ്പെട്ടെന്നും അവർക്ക് അതിനുള്ള ഇച്ഛാശക്‌തിയോ കഴിവോ ഇല്ലെന്നും ബാലിബാഫ് വിശദീകരിച്ചു.

”യുഎസിന് തങ്ങളുടെ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ ഇച്ഛാശക്‌തിയില്ല, അല്ലെങ്കിൽ അതിനുള്ള കഴിവില്ല. ഇതാണ് സയണിസ്‌റ്റുകളുടെ ആക്രമണം തെളിയിക്കുന്നത്. വാഗ്‌ദാനങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് ഇച്ഛാശക്‌തിയോ കഴിവോ ഇല്ലെങ്കിൽ ഇതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല”- ബാലിബാഹ് പറഞ്ഞു.

ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ധാരണ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌ത്‌ 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലെ ഹിസ്ബുള്ള ആസ്‌ഥാനം വ്യോമാക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമമായ ഇസ്രയേൽ വ്യോമസേന പുറത്തുവിട്ടു. ദാഹിയ മേഖലയിലെ കെട്ടിടം ഇസ്രയേലിന്റെ ആക്രമണത്തിൽ തകരുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്.

Most Read| നിപ്പയിൽ ഇന്നും ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള എട്ടുപേരുടെ ഫലം നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE